Type Here to Get Search Results !

Bottom Ad

മൂന്നാം സീറ്റില്‍ വിട്ടുവീഴ്ചയ്ക്കു തയാറാകാതെ മുസ്ലിം ലീഗ്


മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയ്ക്കു തയാറാകാതെ മുസ്ലിം ലീഗ്. നാളെ നിശ്ചയിച്ചിരുന്ന യു.ഡി.എഫ് യോഗം കോണ്‍ഗ്രസ്- ലീഗ് ഉഭയകക്ഷി ചര്‍ച്ചയാക്കി മാറ്റിയിട്ടുണ്ട്. അതിനിടെ, ലീഗ് നിലപാട് കടുപ്പിക്കുമോ എന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. നാളെ എറണാകുളത്തു വച്ചാണ് കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ തമ്മിലുള്ള അവസാന വട്ട ചര്‍ച്ച നടക്കുന്നത്. ലീഗിനെ അനുനയിപ്പിച്ചു നിര്‍ത്താന്‍ തന്നെയായിരിക്കും കോണ്‍ഗ്രസ് ശ്രമം. എന്നാല്‍, ലോക്സഭയില്‍ മൂന്നാം സീറ്റ് തന്നെ വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ലീഗ്. ഇല്ലെങ്കില്‍ നേരത്തെ ലീഗിന്റെ കൈവശമുണ്ടായിരുന്ന രാജ്യസഭാ സീറ്റ് തിരിച്ചുനല്‍കണമെന്നാണ് ആവശ്യം. നേരത്തെ മുന്നണി സമവാക്യത്തിന്റെ ഭാഗമായി സീറ്റ് ലീഗ് കേരള കോണ്‍ഗ്രസിന് നല്‍കുകയായിരുന്നു. എന്നാല്‍, കേരള കോണ്‍ഗ്രസ് മുന്നണി വിട്ട ശേഷവും സീറ്റ് ലീഗിനു തിരിച്ചുകിട്ടിയിട്ടില്ല.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad