ജനീവ: എല്ലാവര്‍ഷവും ഫെബ്രുവരി നാലാണ് ലോക കാന്‍സര്‍ ദിനമായി ആചരിക്കുന്നത്. 2050 ആകുമ്പോഴേക്കും അര്‍ബുദ രോഗികളുടെ എണ്ണം 77 ശതമാനം വര്‍ധിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. പ്രതിവര്‍ഷം 35 ദശലക്ഷത്തിലധികം അര്‍ബുദബാധിതരുണ്ടാകുമെന്നും കാന്‍സര്‍ ഏജന്‍സിയായ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ മുന്നറിയിപ്പ് നല്‍കി.
പുകയില ഉപയോഗം, മദ്യപാനം, പൊണ്ണത്തടി, വായു മലിനീകരണം തുടങ്ങി,പാരിസ്ഥിതികവും ജീവിതശൈലികളുമാണ് അര്‍ബുദരോഗികളുടെ എണ്ണത്തിലെ വര്‍ധനക്ക് കാരണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ലോകാരോഗ്യ സംഘടന 115 രാജ്യങ്ങളില്‍ നടത്തിയ സര്‍വേ ഫലങ്ങളും പ്രസിദ്ധീകരിച്ചു. ഭൂരിപക്ഷം രാജ്യങ്ങളും സാര്‍വത്രിക ആരോഗ്യ പരിരക്ഷയുടെ ഭാഗമായി അര്‍ബുദത്തിനും പാലിയേറ്റീവ് കെയര്‍ സേവനങ്ങള്‍ക്കും വേണ്ടത്ര ധനസഹായം നല്‍കുന്നില്ലെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു.
രോഗത്തെ നേരത്തേ കണ്ടെത്തുന്നതിലും ചികിത്സയിലും പരിചരണത്തിലും പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും വിവിധ രാജ്യങ്ങളില്‍ ഇപ്പോഴും ഇതില്‍ അസമത്വങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും സംഘടന ചൂണ്ടിക്കാണിച്ചു. രോഗനിര്‍ണയം മുതല്‍ ചികിത്സ വരെയുള്ള ഓരോ ഘട്ടത്തിലും പരിചരണത്തില്‍ വിടവുകള്‍ ഉണ്ടെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
Post a Comment
0 Comments