കാസര്‍കോട് (www.evisionnews.in): അണങ്കൂരിലും പരിസരപ്രദേശങ്ങളിലും വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ വിതരണം ചെയ്ത കുടിവെള്ളത്തിന് നിറവ്യത്യാസവും വാസനയുമെന്ന് പരാതിയും. അണങ്കൂര്‍ ടിപ്പുനഗര്‍, താനിയത്ത് ഭാഗങ്ങളില്‍ ഇന്നലെ ലഭിച്ച കുടിവെള്ളമാണ് പ്രദേശവാസികള്‍ക്ക് ഉപയോഗിക്കാന്‍ പറ്റാത്തതായത്.
മണ്ണ് കലര്‍ന്ന പോലുള്ള വെള്ളമാണ് ലഭിച്ചത്. അതോടൊപ്പം വെള്ളത്തിന് വാസനയും അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പരാതിപ്പെട്ടു. നേരത്തെ പൈപ്പ് പൊട്ടിയത് മൂലം പ്രദേശത്ത് ദിവസങ്ങളോളം കുടിവെള്ള വിതരണം നിലച്ചിരുന്നു. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം വിതരണം ചെയ്ത വെള്ളത്തില്‍ നിറവ്യത്യാസവും വാസനയും ശ്രദ്ധയില്‍പെട്ടത്. ശുദ്ധമായ കുടിവെള്ളം ലഭിക്കാത്തത് കാരണം നാല് ദിവസമായി പ്രദേശവാസികള്‍ ദുരിതമനുഭവിക്കുകയാണ്.
Post a Comment
0 Comments