കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് അധ്യാപകന്‍ വംശീയമായി അധിക്ഷേപിച്ചുവെന്ന് വിദ്യാര്‍ഥികളുടെ പരാതി. അറബി വിഭാഗം അധ്യാപകന്‍ നിസാമുദ്ദീനെതിരെയാണ് വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിരിക്കുന്നത്. അധ്യാപകന്‍ വംശീയമായി അധിക്ഷേപിച്ചുവെന്നും ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ഥികള്‍ കോളജ് പ്രിന്‍സിപ്പലിന് നല്‍കിയ പരാതിയില്‍ പറയുന്നു.
അതേസമയം, വിദ്യാര്‍ഥികളുടെ ആരോപണം നിഷേധിച്ച് അധ്യാപകന്‍ രംഗത്തെത്തി. രാഷ്ട്രീയ വിരോധത്തോടെ ചില വിദ്യാര്‍ഥികളെ അപമാനിക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് അറബിക്ക് അധ്യാപകനായ നിസാമുദ്ദീനെതിരായ പരാതി. കോളജിലെ വാട്ട്‌സ് ഗ്രൂപ്പില്‍ അധ്യാപകനെ വിമര്‍ശിച്ചതിന് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖ വിദ്യാര്‍ഥികള്‍ പുറത്തുവിട്ടു.
Post a Comment
0 Comments