കേരളം (www.evisionnews.in): പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് കത്തുനല്‍കിയ ഭിന്നശേഷിക്കാരന്‍ ജീവനൊടുക്കി. ചക്കിട്ടപ്പാറ മുതുകാട് സ്വദേശി ജോസഫ് ആണ് ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു ജോസഫിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
അഞ്ച് മാസമായി ജോസഫിന് പെന്‍ഷന്‍ ലഭിച്ചിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. പതിനഞ്ച് ദിവസത്തിനകം പെന്‍ഷന്‍ ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ച് കഴിഞ്ഞ ദിവസം ജോസഫ് പഞ്ചായത്ത് സെക്രട്ടറിക്കും പെരുവണ്ണാമൂഴി പൊലീസിനും കത്ത് നല്‍കിയിരുന്നു. ജോസഫിനും കിടപ്പുരോഗിയായ മകള്‍ക്കും പെന്‍ഷന്‍ തുക മാത്രമാണ് ആകെയുള്ള വരുമാനമെന്നാണ് റിപ്പോര്‍ട്ട്.
ഭിന്നശേഷിക്കാരന്‍ ജീവനൊടുക്കിയ സംഭവത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അതേസമയം ആത്മഹത്യയുടെ കാരണം പെന്‍ഷന്‍ ലഭിക്കാത്തതല്ല എന്നാണ് പഞ്ചായത്ത് അധികൃതരുടെ വാദം. ജോസഫ് മുന്‍പും ആത്മഹത്യ ശ്രമം നടത്തിയിരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ പറഞ്ഞു.
Post a Comment
0 Comments