ബേക്കല്‍: യുവതിയെ റെയില്‍പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് വൈത്തിരി തരിയോടിലെ ഐശ്വര്യ ജോസഫ് (30) ആണ് മരിച്ചത്. ട്രെയിനില്‍ നിന്ന് തെറിച്ചുവീണതാണെന്ന് കരുതുന്നു. വെള്ളിയാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് ബേക്കല്‍ മാസ്തിക്കുഡ്ഡയിലെ റെയില്‍ പാളത്തില്‍ മൃതദേഹം കണ്ടെത്തിയത്.
കോഴിക്കോട് ജില്ലയിലെ ഒരു ഡിജിറ്റല്‍ കമ്പനിയില്‍ എച്ച്്ആര്‍ മാനജറായി ജോലി ചെയ്തുവരികയായിരുന്നു യുവതി. ജോലി സംബന്ധമായ ആവശ്യാര്‍ഥം കോഴിക്കോട് നിന്ന് മംഗളൂറിലേക്ക് പോകുകയായിരുന്നു യുവതി. മൃതദേഹത്തിന് സമീപത്തുണ്ടായിരുന്ന മൊബൈല്‍ ഫോണില്‍ നിന്ന് ലഭിച്ച നമ്പറുകളില്‍ നിന്ന് ബന്ധുക്കളെ വിളിച്ചാണ് യുവതിയെ തിരിച്ചറിഞ്ഞത്. മൃതദേഹം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നു.
Post a Comment
0 Comments