താരമായും പരിശീലകനായും ലോകകപ്പ് നേടി ചരിത്രം കുറിച്ച ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ബോവര്‍ (78) അന്തരിച്ചു. ജര്‍മന്‍ ഫുടബോള്‍ ഫെഡറേഷനാണ് മരണവാര്‍ത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. ഫ്രാന്‍സ് ബെക്കന്‍ബോവര്‍ ബയണ്‍ മ്യൂണിക് അക്കാദമിയിലൂടെയാണ് കരിയറിന് തുടക്കമിട്ടത്.
1974ല്‍ ജര്‍മനി ലോകകപ്പ് നേടിയപ്പോള്‍ ടീമിനെ നയിച്ചത് ഇദ്ദേഹമായിരുന്നു. 1990ലെ ലോകകപ്പില്‍ പശ്ചിമ ജര്‍മനിയുടെ പരിശീലകനായും ലോകകിരീടത്തില്‍ മുത്തമിട്ടാണ് പുതു ചരിത്രം അദേഹം എഴുതി ചേര്‍ത്തത്. രണ്ടുവട്ടം ബാലണ്‍ ഡി ഓര്‍ പുരസ്‌കാരവും ഫ്രാന്‍സ് ബെക്കന്‍ബോവര്‍ നേടിയിട്ടുണ്ട്. പശ്ചിമ ജര്‍മനിക്കായി 104 മത്സരങ്ങളിലാണ് അദേഹം കളിച്ചത്.
Post a Comment
0 Comments