കാസര്‍കോട്: ഫെബ്രുവരി 2,3,4 തിയതികളില്‍ സത്യം സ്വത്വം സമര്‍പ്പണം എന്ന പ്രമേയത്തില്‍ കോഴിക്കോട് മുഖദ്ദസില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് 35-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി സംഘടനയുടെ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് മംഗളൂരു നിന്നും ആരംഭിക്കുന്ന മുഖദ്ദസ് സന്ദേശയാത്ര ജില്ലയില്‍ പ്രവേശിച്ചു. എസ്‌കെഎസ്എസ്എഫ് ജില്ലാ സെക്രട്ടറി ഇന്‍ചാര്‍ജ് ഇര്‍ഷാദ് ഹുദവി ബെദിര, വര്‍ക്കിംഗ് സെക്രട്ടറി പി.എച്ച് അസ്ഹരി ആദൂര്‍, ഇസ്മായില്‍ അസ്ഹരി, ഫൈസന്‍ ദാരിമി എന്നിവരുടെ നേതൃത്തില്‍ സ്വീകരിച്ചു.
സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ ഉപനായകനും താജുദ്ധീന്‍ ദാരിമി ഡയറക്ടറും ശമീര്‍ ദാരിമി ഒടമല കോഡിനേറ്ററുമായ യാത്രയുടെ ആദ്യ സ്വീകരണ സമ്മേളനം മഞ്ചേശ്വരം പയ്യക്കി ഉസ്താദ് ഇസ്്‌ലാമിക് അക്കാദമിയില്‍ സ്വീകരണം സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം തൊട്ടി മാഹിന്‍ മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത പോഷക സംഘടനയുടെയും ജില്ലാ മേഖലാ നേതാക്കള്‍ സംബന്ധിച്ചു.
കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമിയില്‍ നല്‍കുന്ന സ്വീകരണം സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസലാം ദാരിമി ഉദ്ഘാടനം ചെയ്യും. പി.എസ് ഇബ്രാഹിം ഫൈസി അധ്യക്ഷനാകും. മാലിക് ദീനാര്‍ അക്കാദമിയില്‍ നല്‍കുന്ന സ്വീകരണ സമ്മേളനം സമസ്ത ജില്ലാ പ്രസിഡന്റ് ത്വാഖ അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്യും, മാലിക്ക് ദീനാര്‍ ഇസ്ലാമിക് അക്കാദമി പ്രിന്‍സിപ്പല്‍ അബ്ദുല്‍ ബാരി ഹുദവി അധ്യക്ഷനാകും. ജമാഅത്ത് പ്രസിഡന്റ് യഹ്‌യ തളങ്കര മുഖ്യാതിഥിയാവും. ജനറല്‍ സെക്രട്ടറി എ അബ്ദുറഹ്‌മാന്‍ അനുമേദന പ്രസംഗം നടത്തു.
ഉദുമ ദാറുല്‍ ഇര്‍ഷാദ് അക്കാദമില്‍ നടക്കുന്ന സ്വീകരണം സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ് യു.എം അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പാള്‍ ജാബിര്‍ ഇര്‍ശാദി ഹുദവി അധ്യക്ഷനാവും. നീലേശ്വരം മര്‍ക്കസ് ദഅവത്ത് ഇസ്ലാമിയയില്‍ സ്വീകരണം സഫ് വാന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. തൃക്കരിപ്പൂര്‍ പടന്നയില്‍ നടക്കുന്ന സമാപന പൊതുസമ്മേളനം സമസ്ത ജില്ലാ ട്രഷറര്‍ കെ.ടി അബ്ദുല്ല ഫൈസി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സുബൈര്‍ ഖാസിമി അധ്യക്ഷനാവും.
Post a Comment
0 Comments