ചൈനയിൽ ശക്തമായ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 7.2 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഡൽഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും അനുഭവപ്പെട്ടു. ഇന്ത്യൻ സമയം ഇന്നലെ രാത്രി 11:29നായിരുന്നു സംഭവം. ചൈന- കിർഗിസ്ഥാൻ അതിർത്തി പ്രദേശമാണ് പ്രഭവ കേന്ദ്രം. അരമണിക്കൂറിന് ശേഷം കസാക്കിസ്ഥാനിലും ഉസ്ബസ്കിസ്ഥാനിലും ശക്തമായ പ്രകമ്പനം ഉണ്ടായി.
കിർഗിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ് തെക്കൻ സിൻജിയാങ്. ഇവിടെ ഇന്ത്യൻ സമയം രാത്രി 11.29ന് ആണ് ഭൂചലനമുണ്ടായത്. 80 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഓഫ് സീസ്‌മോളജി എക്സിൽ കുറിച്ചു. ചൈനയിൽ ഭൂചലനത്തിൽ മരണം എട്ടായി. 47 പേർ മണ്ണിനടിയിലായതായി റിപ്പോർട്ടുണ്ട്. 200-ലധികം ആളുകളെ പ്രദേശത്ത് നിന്ന് അടിയന്തിരമായി ഒഴിപ്പിച്ചു.
Post a Comment
0 Comments