കാസര്‍കോട്: അയോധ്യ പ്രാണ പ്രതിഷ്ഠാദിനത്തില്‍ കാസര്‍കോട് കുട്‌ലു ശ്രീ ഗോപാലകൃഷ്ണ സ്‌കൂളിന് അവധി നല്‍കിയതില്‍ പ്രധാനാധ്യാപിക വിശദീകരണം നല്‍കി. മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നിര്‍ബന്ധിച്ചതു കൊണ്ടാണ് അവധി നല്‍കിയതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. സ്‌കൂളിന് അവധി നല്‍കണമെന്നാവശ്യപ്പെട്ട് പ്രസിഡണ്ട് സ്‌കൂളുകളില്‍ നേരിട്ടെത്തി രേഖാമൂലം കത്ത് നല്‍കിയെന്നും പ്രധാനാധ്യാപിക അറിയിച്ചു. പ്രദേശിക വികാരം കണക്കിലെടുത്ത് സ്‌കൂളിന് അവധി നല്‍കണമെന്നായിരുന്നു പ്രസിഡണ്ടിന്റെ ആവശ്യമെന്നും പ്രധാനാധ്യാപിക പറയുന്നു.
രാമക്ഷേത്രപ്രതിഷ്ഠക്ക് കാസര്‍കോട്ടെ സ്‌കൂളിന് അവധി; പഞ്ചായത്ത് പ്രസിഡന്റ് നിര്‍ബന്ധിച്ചതു മൂലമെന്ന് പ്രധാനാധ്യാപിക
12:07:00
0
കാസര്‍കോട്: അയോധ്യ പ്രാണ പ്രതിഷ്ഠാദിനത്തില്‍ കാസര്‍കോട് കുട്‌ലു ശ്രീ ഗോപാലകൃഷ്ണ സ്‌കൂളിന് അവധി നല്‍കിയതില്‍ പ്രധാനാധ്യാപിക വിശദീകരണം നല്‍കി. മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നിര്‍ബന്ധിച്ചതു കൊണ്ടാണ് അവധി നല്‍കിയതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. സ്‌കൂളിന് അവധി നല്‍കണമെന്നാവശ്യപ്പെട്ട് പ്രസിഡണ്ട് സ്‌കൂളുകളില്‍ നേരിട്ടെത്തി രേഖാമൂലം കത്ത് നല്‍കിയെന്നും പ്രധാനാധ്യാപിക അറിയിച്ചു. പ്രദേശിക വികാരം കണക്കിലെടുത്ത് സ്‌കൂളിന് അവധി നല്‍കണമെന്നായിരുന്നു പ്രസിഡണ്ടിന്റെ ആവശ്യമെന്നും പ്രധാനാധ്യാപിക പറയുന്നു.
Tags
Post a Comment
0 Comments