സംസ്ഥാനത്തെ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളെയും ആന്റിബയോട്ടിക് സ്മാര്‍ട്ടാക്കുന്നതിന്റെ ഭാഗമായി ഡോക്ടറുടെ നിര്‍ദ്ദേശം കൂടാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം ഈ വര്‍ഷത്തോടെ പൂര്‍ണ്ണമായും നിറുത്തലാക്കും. ഇതോടെ ഡോക്ടറുടെ കുറിപ്പടിയോടുകൂടി മാത്രമേ സംസ്ഥാനത്ത് ആന്റിബയോട്ടിക്കുകള്‍ ലഭ്യമാകൂ.
ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ ആന്റിബയോട്ടിക്കുകള്‍ വാങ്ങുക, തെറ്റായ ക്രമങ്ങളില്‍ കഴിക്കുക എന്നിവയിലൂടെ ഉണ്ടാകുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് സര്‍ക്കാര്‍ നേരത്തെ തന്നെ ബോധവത്കരണം നടത്തുന്നുണ്ട്. ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗം തുടര്‍ന്നാല്‍ 2050ഓടെ ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൊണ്ട് മരണമടയും എന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്.
Post a Comment
0 Comments