കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ മകന്‍ മരിച്ചതിന് പിന്നാലെ നടന്‍ സുരേഷ് ഗോപി സഹായപ്രഖ്യാപനം നടത്തി വഞ്ചിച്ചെന്ന ആക്ഷേപവുമായി കര്‍ഷകന്‍ രംഗത്ത്. ബദിയടുക്ക പെര്‍ള ഷേണിയിലെ വാസുദേവ നായ്ക് ആണ് പരാതിയുമായി രംഗത്തെത്തിയത്. 2017ല്‍ വാസുദേവ നായ്കിന്റെ മകന്‍ ശ്രേയസ് (17) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായി മരണപ്പെട്ടിരുന്നു.
ഇതുസംബന്ധിച്ച് അന്ന് മാതൃഭൂമി പത്രത്തില്‍ വന്ന വാര്‍ത്ത കണ്ട് സുരേഷ്ഗോപി ബന്ധപ്പെടുകയും മകന്റെ ചികിത്സയ്ക്കും മറ്റുമായി ചെലവായ കടബാധ്യത ഏറ്റെടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നതായി വാസുദേവ നായ്ക് പറയുന്നു. പലതവണ സുരേഷ് ഗോപിയെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് രവീശതന്ത്രി കുണ്ടാറിനെ സമീപിച്ചതിനെ തുടര്‍ന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെ കാണാന്‍ അവസരമുണ്ടാക്കിയിരുന്നുവെങ്കിലും സുരേന്ദ്രനും തന്റെ സങ്കടം സുരേഷ് ഗോപിയെ അറിയിക്കാന്‍ തയാറായിരുന്നില്ലെന്നും വാസുദേവ നായ്ക് ആരോപിച്ചു.
ഇതിനിടെ കഴിഞ്ഞ ഡിസംബറില്‍ സുരേഷ് ഗോപിയെ കണ്ട് കാര്യം ബോധിപ്പിക്കാന്‍ അദ്ദേഹത്തിന്റെ കൊല്ലത്തെ തറവാട് വീട്ടില്‍ പോയെങ്കിലും സുരേഷ് ഗോപിയുടെ സഹോദരന്‍ അവഹേളിച്ച് ഇറക്കിവിട്ടതായും വാസുദേവ നായ്ക് പറയുന്നു. അഞ്ചു ലക്ഷത്തോളം രൂപ കടബാധ്യതയുണ്ടായിരുന്നത് ഇന്നത് പത്തുലക്ഷത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇതിനിടയില്‍ സുരേഷ് ഗോപി സഹായവാഗ്ദാനവുമായി വരുകയായിരുന്നു.
Post a Comment
0 Comments