കാസര്‍കോട്: മുള്ളേരിയയില്‍ സ്‌കൂട്ടിയില്‍ മിനി ലോറിയിടിച്ച് പച്ചക്കറി കട ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം. ആദൂര്‍ വീട്ടിയടിയിലെ ഖാദറിന്റെയും റംലയുടെയും മകന്‍ റയീസ് അന്‍വര്‍ (18) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11മണിയോടെ മുള്ളേരിയ കുമ്പള പാതയിലാണ് അപകടം. മുള്ളേരിയയില്‍ പച്ചക്കറി കടയിലെ ജീവനക്കാരനായ റയിസ് കടയിലെ ആവശ്യാര്‍ഥം കുമ്പളയിലേക്ക് മറ്റൊരാളുടെ സ്‌കൂട്ടിയില്‍ പോവുകയായിരുന്നു. എതിര്‍ ദിശയില്‍ വന്ന മിനിലോറി സ്‌കൂട്ടിയിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ റയിസ് തലയിടിച്ചാണ് മരിച്ചത്. ഓടിക്കൂടിയ നാട്ടുകാര്‍ മുള്ളേരിയയിലെ ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറലാശുപത്രിയിലേക്ക് മാറ്റി.
മുള്ളേരിയ കുമ്പള പാതയില്‍ സ്‌കൂട്ടിയില്‍ മിനി ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം
12:18:00
0
കാസര്‍കോട്: മുള്ളേരിയയില്‍ സ്‌കൂട്ടിയില്‍ മിനി ലോറിയിടിച്ച് പച്ചക്കറി കട ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം. ആദൂര്‍ വീട്ടിയടിയിലെ ഖാദറിന്റെയും റംലയുടെയും മകന്‍ റയീസ് അന്‍വര്‍ (18) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11മണിയോടെ മുള്ളേരിയ കുമ്പള പാതയിലാണ് അപകടം. മുള്ളേരിയയില്‍ പച്ചക്കറി കടയിലെ ജീവനക്കാരനായ റയിസ് കടയിലെ ആവശ്യാര്‍ഥം കുമ്പളയിലേക്ക് മറ്റൊരാളുടെ സ്‌കൂട്ടിയില്‍ പോവുകയായിരുന്നു. എതിര്‍ ദിശയില്‍ വന്ന മിനിലോറി സ്‌കൂട്ടിയിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ റയിസ് തലയിടിച്ചാണ് മരിച്ചത്. ഓടിക്കൂടിയ നാട്ടുകാര്‍ മുള്ളേരിയയിലെ ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറലാശുപത്രിയിലേക്ക് മാറ്റി.
Tags
Post a Comment
0 Comments