Type Here to Get Search Results !

Bottom Ad

തണുപ്പകറ്റാന്‍ ഓടുന്ന ട്രെയിനില്‍ ചാണക വറളി കത്തിച്ച് തീകാഞ്ഞു: രണ്ടുപേര്‍ അറസ്റ്റില്‍


മുസഫര്‍നഗര്‍: ഉത്തരേന്ത്യയില്‍ അതിശൈത്യം കനക്കുകയാണ്. തീകാഞ്ഞും കമ്പളിപുതച്ചുമെല്ലാമാണ് ജനങ്ങള്‍ തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ ശ്രമിക്കുന്നത്. എന്നാല്‍ തീ കാഞ്ഞത് ഓടുന്ന ട്രെയിനുള്ളിലാണെങ്കിലോ... അസമില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള സമ്പര്‍ക്ക് ക്രാന്തി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിലാണ് സംഭവം നടന്നത്. 20കാരായ രണ്ടു യുവാക്കളാണ് തണുപ്പ് സഹിക്കാനാകാതെ ട്രെയിനിനുള്ളില്‍ ചാണക വറളി കത്തിച്ച് തീകാഞ്ഞത്. ഫരീദാബാദ് സ്വദേശികളായ ചന്ദന്‍ കുമാര്‍,ദേവേന്ദ്ര സിംഗ് എന്നിവരാണ് തീകാഞ്ഞത്. 

ട്രെയിന്‍ ഉത്തര്‍പ്രദേശിലെ അലിഗഢില്‍ എത്തിയപ്പോഴാണ് ജനറല്‍ കോച്ചില്‍ നിന്ന് പുക ഉയരുന്നത് ആര്‍.പി.എഫ് ഉദ്യോസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പരിശോധനിച്ചപ്പോഴാണ് കുറച്ചുപേര്‍ ട്രെയിനുള്ളില്‍ തീ കായുന്നത് കണ്ടത്. അന്വേഷിച്ചപ്പോഴാണ് ചന്ദന്‍ കുമാറും ദേവേന്ദ്ര സിംഗുമാണ് ചാണകവറളി കത്തിച്ചതെന്നും തങ്ങള്‍ ഇവരോടൊപ്പം തീകായുകയിരുന്നെന്നും യാത്രക്കാര്‍ ആര്‍.പി.എഫ് ഉദ്യോഗസ്ഥരോട് പറഞ്ഞു. തുടര്‍ന്ന് ഇരുവരെയും അറസ്റ്റ് ചെയ്തു. ഇവര്‍ക്കൊപ്പം തീ കാത്ത മറ്റ് 14 യാത്രക്കാരെ കസ്റ്റഡിയിലെടുത്ത് മുന്നറിയിപ്പ് നല്‍കി വിട്ടയച്ചു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad