കാസര്‍കോട്: കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ഇന്ന് രാജി കത്ത് നല്‍കും. പരിശീലന ക്യാമ്പിന്റെ ഭാഗമായി തൃശൂരിലായിരുന്ന നഗരസഭ സെക്രട്ടറി ഇന്ന് തിരിച്ചെത്തിയാല്‍ രാജി കത്ത് നല്‍കാനാണ് വി.എം മുനീറിന്റെ നീക്കം.
തിരഞ്ഞെടുപ്പ് സമയത്ത് മുസ്ലിം ലീഗ് നേതൃത്വം ഉണ്ടാക്കിയ ധാരണ പ്രകാരം ഡിസംബര്‍ 28ന് മുനീര്‍ രാജിവെക്കുകയും അബ്ബാസ് ബീഗം പുതിയ ചെയര്‍മാനാകുകയും വേണമെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ പാര്‍ട്ടിയുടെ ആസ്ഥാന മന്ദിര നിര്‍മാണവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്് കല്ലട്ര മാഹിന്‍ ഹാജി ഗള്‍ഫില്‍ സന്ദര്‍ശനത്തിനായി പോയതിനെ തുടര്‍ന്ന് രാജി വൈകുകയായിരുന്നു. അദ്ദേഹം എത്തിയ ശേഷം ചേര്‍ന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗമാണ് മുനീറിനോട് രാജി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നത്. അതിനിടെ സെക്രട്ടറി പരിശീലനത്തിന്റെ ഭാഗമായി അവധിയിലായി. ഇന്ന് മടങ്ങിയെത്തിയാല്‍ രാജിക്കത്ത് നല്‍കാനാണ് തീരുമാനം.
Post a Comment
0 Comments