Type Here to Get Search Results !

Bottom Ad

യാത്ര വൈകുമെന്നറിയിച്ചതിന് പൈലറ്റിനെ മര്‍ദിച്ച് യാത്രക്കാരന്‍


ന്യൂഡൽഹി: യാത്ര വൈകുമെന്നറിയിച്ചതിന് പൈലറ്റിനെ മർദിച്ച് യാത്രക്കാരൻ. ഡൽഹിയിൽ നിന്ന് പുറപ്പെട്ട ഇൻഡിഗോ ഫ്‌ളൈറ്റിലാണ് സംഭവം. സഹിൽ കഡാരിയ എന്നയാളാണ് പൈലറ്റിനെ മർദിച്ചതെന്നാണ് വിവരം. ഇയാൾക്കെതിരെ ഇൻഡിഗോ പരാതി നൽകിയിട്ടുണ്ട്. ഡൽഹിയിൽ നിന്ന് ഗോവയിലേക്ക് പറന്ന 6E-2175 എന്ന വിമാനത്തിലാണ് അപ്രതീക്ഷിത സംഭവമുണ്ടായത്. 7.40 ആയിരുന്നു വിമാനം പുറപ്പെടാൻ ഷെഡ്യൂൾ ചെയ്തിരുന്ന സമയം. എന്നാൽ കനത്ത മൂടൽമഞ്ഞ് മൂലം ഇത് ഉച്ചയ്ക്ക് 2.30ലേക്ക് മാറ്റി. ഇത് യാത്രക്കാരെ അറിയിക്കുന്നതിനിടെയാണ് ഒരു യാത്രക്കാരൻ ഓടിയെത്തി പൈലറ്റിനെ അടിച്ചത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad