പശ്ചിമ ബംഗാളില്‍ സിപിഎമ്മുമായി സഖ്യമില്ലെന്ന് പ്രഖ്യാപിച്ച് മമത ബാനര്‍ജി. സിപിഎം തീവ്രവാദികളുടെ പാര്‍ട്ടിയെന്നും അവര്‍ കുറ്റപ്പെടുത്തി. പശ്ചിമ ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് ലോക്‌സഭ തെരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങിയ സാഹചര്യത്തിലാണ് പ്രതികരണം. സഖ്യത്തിനുള്ള മമതയുടെ ക്ഷണം സിപിഎം തള്ളിയതിന് പിന്നാലെയാണ് തീവ്രവാദി പാര്‍ട്ടിയെന്നടക്കമുള്ള അധിക്ഷേപത്തോടെ മമത സഖ്യമില്ലെന്ന് വ്യക്തമാക്കിയത്.
സംസ്ഥാനത്ത് ബിജെപിയെ സഹായിക്കുന്നത് സിപിഎം ആണെന്നും ബംഗാള്‍ മുഖ്യമന്ത്രി ജയ്‌നഗറില്‍ ആരോപിച്ചു. അതേ സമയം സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ചൂടു പിടിക്കുകയാണ്. ഇന്ന് വൈകിട്ട് പശ്ചിമ മേദിനിപൂര്‍ ജില്ല നേതാക്കളുമായുള്ള മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ചര്‍ച്ചയോടെയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കം തുടങ്ങുന്നത്. വരും ദിവസങ്ങളില്‍ മറ്റ് ജില്ലകളിലും മമത ബാനര്‍ജി നേതൃ യോഗങ്ങളില്‍ പങ്കെടുക്കും.
Post a Comment
0 Comments