കാഞ്ഞങ്ങാട്: ഫ്രൂട്ട്‌സ് വ്യാപാരിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്നു പേരെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. സിപിഎം അനുഭാവികളായ നെല്ലിക്കാട്ട് സ്വദേശികളായ കെ കൃഷ്ണന്‍ (53), ടി.എസ് ദിപിന്‍ (32), ടി.വി പ്രജിത് കുമാര്‍ (37) എന്നിവരാണ് അറസ്റ്റിലായത്. നാരങ്ങ വാങ്ങുന്നതിനിടെ വിലയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിലാണ് ബേക്കല്‍ മൗവ്വല്‍ സ്വദേശി അബൂബക്കറിന്റെ മകന്‍ മുഹമ്മദ് ഷബീര്‍ (26)നാണ് തലയ്ക്ക് അടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഷബീര്‍ ഇപ്പോഴും മംഗളൂരു ഇന്ത്യാന ഹോസ്പിറ്റലില്‍ അത്യാഹിത നിലയിലാണ്.
ഇക്കഴിഞ്ഞ 28ന് ഏഴു മണിയോടെ കോട്ടച്ചേരി മെട്രോ സില്‍ക്സിന് സമീപത്തെ പാതയോരത്താണ് സംഭവം. ശബീറിന്റെ കടയില്‍ നിന്നും വാങ്ങിയ നാരങ്ങ മോശമാണെന്ന് പറഞ്ഞ് യുവാവുമായി വാക്കേറ്റമുണ്ടായിരുന്നതായും ശബീറിനെ ആദ്യം കയ്യേറ്റം ചെയ്ത കുട്ടപ്പന്‍ മറ്റ് പ്രതികളെ ഫോണില്‍ വിളിച്ചുവരുത്തുകയും ഇവര്‍ സംഘം ചേര്‍ന്ന് ക്രൂരമായി അക്രമിച്ച് പരുക്കേല്‍പിക്കുകയും ആയിരുന്നുവെന്നാണ് പരാതി. ശബീറിനെ തലയ്ക്ക് മാരകായുധം കൊണ്ട് അടിക്കുകയും കഴുത്തിനും ദേഹത്തും അടിവയറ്റിലും പരിക്കേല്‍പ്പിക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
യുവാവ് ബോധരഹിതനായി വീണതോടെ അക്രമിസംഘം കടന്നുകളയുകയായിരന്നു. മുഖ്യപ്രതിയായ കൃഷ്ണനും ശബീര്‍ ആക്രമിച്ച് എന്നാരോപിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ശബീറിന്റെ സുഹൃത്തായ അബ്ദുര്‍ റഹ്മാന്‍ ദോസ്തിയുടെ പരാതിയിലാണ് പൊലീസ് വധശ്രമത്തിന് കേസെടുത്തത്. അറസ്റ്റിലായ മൂന്നുപേരെയും കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Post a Comment
0 Comments