ന്യൂഡല്‍ഹി: ഹലാൽ ടാഗുള്ള ഉൽപ്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയ നടപടിയിൽ ഉത്തർ പ്രദേശ് സർക്കാറിന് സുപ്രിംകോടതി നോട്ടീസ് അയച്ചു. നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹരജിയിലാണ് സുപ്രിംകോടതി നോട്ടീസ് അയച്ചത്. ജസ്റ്റിസുമാരായ ബി ആർ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് യുപി സർക്കാരിന് നോട്ടീസ് അയച്ചത്.എന്നാൽ സർക്കാർ തീരുമാനത്തിൽ അടിയന്തരമായി ഇടപെടാൻ സുപ്രിം കോടതി വിസമ്മതിച്ചു.
ഹലാൽ സർട്ടിഫൈഡ് ഭക്ഷ്യോൽപ്പന്നങ്ങളുടെ നിർമാണം, സംഭരണം, വിതരണം, വിൽപ്പന എന്നിവ പൊതുജനാരോഗ്യം മുൻനിർത്തി നിരോധിച്ചെന്നായിരുന്നു യു.പി സര്‍ക്കാറിന്‍റെ ഉത്തരവ്. ഇതുപ്രകാരം ഹലാൽ ടാഗോടെ ഇറച്ചി, പാൽ ഉൽപ്പന്നങ്ങൾ, പഞ്ചസാര, ബേക്കറി ഉൽപ്പന്നങ്ങൾ മുതലായവ നിർമിക്കുകയോ വിൽക്കുകയോ ചെയ്യരുത്. നവംബര്‍ 18 നാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
Post a Comment
0 Comments