തിരുവനന്തപുരം: സംസ്ഥാനത്തെ ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാനായി സര്‍ക്കാര്‍ ആരംഭിച്ച എഐ ക്യാമറ പദ്ധതി പ്രതിസന്ധിയില്‍. ക്യാമറകള്‍ പ്രവര്‍ത്തനം തുടങ്ങി ആറ് മാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ കരാര്‍ തുക നല്‍കാത്തതാണ് കാരണം. പണമില്ലാത്തതിനാല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയിട്ടും ഒരു മാസമായി കെല്‍ട്രോണ്‍ തപാല്‍മാര്‍ഗം നോട്ടീസ് അയക്കുന്നില്ല.
ലക്ഷങ്ങള്‍ വൈദ്യുതി കുടിശ്ശികയായതോടെ ക്യാമറയുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ക്കും പൂട്ടുവീഴുന്ന സ്ഥിതിയാണ്. കെഎസ്ഇബി ബില്ല് കൊടുത്തിട്ടുണ്ടെങ്കിലും കമ്പനിക്ക് ഇതുവരെ കുടിശ്ശികയടക്കാന്‍ കഴിഞ്ഞിട്ടില്ല. കരാര്‍ പ്രകാരം വൈദ്യുതി കുടിശ്ശികയുള്‍പ്പെടെ നല്‍കേണ്ടത് കമ്പനിയാണ്. എന്നാല്‍, സര്‍ക്കാര്‍ പണം കൊടുക്കാത്തതിനാല്‍ കമ്പനിക്ക് അതിനു കഴിയുന്നില്ല. പണം കിട്ടാത്തതിനാല്‍ കെഎസ്ഇബി കണ്‍ട്രോള്‍ റൂമുകളുടെ ഫ്യൂസ് ഊരാനുള്ള സാധ്യതയുമുണ്ട്.
Post a Comment
0 Comments