കാസര്‍കോട്: സേവനം സംതൃപ്തി സമര്‍പ്പണം എന്ന പ്രമയുമായി സമസ്ത എംപ്ലോയിസ് അസോസിയേഷന്‍ തൃക്കരിപ്പൂര്‍ മുതല്‍ മഞ്ചേശ്വരം വരെ നടത്തുന്ന സമര്‍പ്പണ യാത്രെ ഫെബ്രുവരി ഒന്നു മുതല്‍ അഞ്ചു വരെ നടക്കും. സംഘടന നടപ്പിലാകുന്ന വിവിധ പ്രൊജക്ടുകള്‍, സംഘടനാ ശാക്തീകരണം എന്നിവ ചര്‍ച്ചചെയ്യും. ജില്ലയിലെ വിദ്യാഭ്യാസ രംഗത്തും ഉദ്യോഗരം ഗത്തുമുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുക പ്രത്യേക സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തുക എന്നീ ആവശ്യങ്ങളും യാത്രയില്‍ ഉന്നയിക്കുന്നത്.
ജില്ലയിലെ പ്രശ്‌നപരിഹാരത്തിനായി എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കുംഅവകാശ പത്രിക സമര്‍പ്പിക്കും. യോഗത്തില്‍ സമീര്‍ തെക്കില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ സിറാജ് ഖാസിലേന്‍ ഉദ്ഘാടനം ചെയ്തു. റഊഫ് ബാവിക്കര, അബ്ദുല്ല ചാല, ശിഹാബ് തളങ്കര, അബ്ദു റസാഖ് വിദ്യാനഗര്‍, അഷ്‌റഫ് ചെര്‍ക്കള പ്രസംഗിച്ചു.
Post a Comment
0 Comments