ഭാരത് ജോഡോ ന്യായ് യാത്ര വാഹനങ്ങള്‍ക്ക് നേരെ അസമില്‍ കല്ലേറ്. ആക്രമണങ്ങളുടെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു. കല്ലേറില്‍ വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നു. ആക്രമണത്തിന് പിന്നില്‍ ബിജെപിയുടെ യുവജന വിഭാഗം ഭാരതീയ ജനതാ യുവമോര്‍ച്ചയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
കേന്ദ്ര സര്‍ക്കാര്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയെ ഭയക്കുന്നുവെന്നും അക്രമത്തിന്റെ പാതയിലൂടെ യാത്ര തടയാന്‍ ശ്രമിക്കുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത് പ്രവേശിച്ചപ്പോള്‍ യാത്രയുടെ അനുമതി സംബന്ധിച്ച് രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.
Post a Comment
0 Comments