തിരുവനന്തപുരം: വേനല്‍ക്കാല ആവശ്യത്തിനുള്ള വൈദ്യുതിക്കായി നെട്ടോട്ടമോടി കെ.എസ്.ഇ.ബി ഉയര്‍ന്ന വിലക്ക് പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള അനുമതി വൈദ്യുതി റഗുലേറ്ററി കമ്മീഷനോട് തേടി. ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങിയാല്‍ സര്‍ചാര്‍ജായി ഉപഭോക്താവില്‍ നിന്ന് ഈടോക്കേണ്ടി വരും. മാര്‍ച്ച്, ഏപ്രില്‍, മേയ് മാസത്തേക്കുള്ള വൈദ്യുതി ആവശ്യത്തിനായിട്ടാണ് കെ.എസ്.ഇ.ബി ശ്രമം തുടങ്ങിയത്. ഇതില്‍ ഏപ്രില്‍ 15 വരെ അരുണാചല്‍ പ്രദേശ് പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ് കമ്പനിയില്‍ നിന്ന് വൈദ്യുതി വാങ്ങും. ജനുവരി മുതല്‍ മാര്‍ച്ച് വരെ 200 മെഗാവാട്ടും ഏപ്രില്‍ 1 മുതല്‍ 15 വരെ 150 മെഗാവാട്ടുമാണ് തിരികെ നല്‍കാമെന്ന വ്യവസ്ഥയില്‍ വാങ്ങുന്നത്. ഇതിന് റഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കി. ഏപ്രില്‍, മേയ് മാസമാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി ആവശ്യകത.
വേനല്‍ക്കാലത്തേക്ക് വൈദ്യുതിക്കായി നെട്ടോട്ടമോടി കെ.എസ്.ഇ.ബി; ഉയര്‍ന്ന വിലക്ക് വാങ്ങാന്‍ നീക്കം
11:52:00
0
തിരുവനന്തപുരം: വേനല്‍ക്കാല ആവശ്യത്തിനുള്ള വൈദ്യുതിക്കായി നെട്ടോട്ടമോടി കെ.എസ്.ഇ.ബി ഉയര്‍ന്ന വിലക്ക് പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള അനുമതി വൈദ്യുതി റഗുലേറ്ററി കമ്മീഷനോട് തേടി. ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങിയാല്‍ സര്‍ചാര്‍ജായി ഉപഭോക്താവില്‍ നിന്ന് ഈടോക്കേണ്ടി വരും. മാര്‍ച്ച്, ഏപ്രില്‍, മേയ് മാസത്തേക്കുള്ള വൈദ്യുതി ആവശ്യത്തിനായിട്ടാണ് കെ.എസ്.ഇ.ബി ശ്രമം തുടങ്ങിയത്. ഇതില്‍ ഏപ്രില്‍ 15 വരെ അരുണാചല്‍ പ്രദേശ് പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ് കമ്പനിയില്‍ നിന്ന് വൈദ്യുതി വാങ്ങും. ജനുവരി മുതല്‍ മാര്‍ച്ച് വരെ 200 മെഗാവാട്ടും ഏപ്രില്‍ 1 മുതല്‍ 15 വരെ 150 മെഗാവാട്ടുമാണ് തിരികെ നല്‍കാമെന്ന വ്യവസ്ഥയില്‍ വാങ്ങുന്നത്. ഇതിന് റഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കി. ഏപ്രില്‍, മേയ് മാസമാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി ആവശ്യകത.
Tags
Post a Comment
0 Comments