കാസര്‍കോട്: കൈക്കൂലി വാങ്ങുന്നതിനിടെ കേന്ദ്ര സര്‍വകലാശാലയിലെ പ്രൊഫസര്‍ വിജിലന്‍സിന്റെ പിടിയില്‍. സോഷ്യല്‍വര്‍ക്ക് ഡിപാര്‍ട്ടുമെന്റിലെ എ.കെ. മോഹന്‍ ആണ് വിജിലന്‍സിന്റെ കെണിയില്‍ കുടുങ്ങിയത്. സോഷ്യല്‍വര്‍ക്ക് ഡിപാര്‍ട്ടുമെന്റില്‍ ഗസ്റ്റ് ഫാക്കല്‍റ്റിയായി ജോലിചെയ്തിരുന്ന വ്യക്തി നല്‍കിയ പരാതിയെ തുടര്‍ന്നാണിത്. പരാതിക്കാരന്റെ ജോലിയുടെ കാലാവധി 2023 ഡിസംബറില്‍ അവസാനിച്ചിരുന്നു. തുടര്‍ന്ന് കരാര്‍ പുതുക്കിനല്‍കാമെന്നും പി.എച്ച്.ഡിക്ക് അഡ്മിഷന്‍ ശരിയാക്കാമെന്നും പറഞ്ഞ് കൈക്കൂലിയായി രണ്ടുലക്ഷം രൂപ മോഹന്‍ ഇദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍, പരാതിക്കാരന്‍ ഈ വിവരം വിജിലന്‍സ് ഇന്റലിജന്‍സ് വിഭാഗത്തെ അറിയിച്ചു. തുടര്‍ന്ന് വിജിലന്‍സ് വടക്കന്‍മേഖല പോലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ മോഹനായി കെണിയൊരുക്കി. ആദ്യഗഡുവായ 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കാസര്‍കോട് വിജിലന്‍സ് ഡിവൈ.എസ്.പി വി.കെ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച മോഹനെ പിടികൂടുകയായിരുന്നു. പ്രതിയെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജാക്കും.
Post a Comment
0 Comments