മേല്‍പറമ്പ്: മുസ്‌ലിം ലീഗ് ജില്ലാകമ്മിറ്റി ആസ്ഥാന മന്ദിര നിര്‍മാണ ഫണ്ട് സമാഹരണം ഉദുമ നിയോജക മണ്ഡലത്തില്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ മണ്ഡലം മുസ്‌ലിം ലീഗ് നേതൃസംഗമം തീരുമാനിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പിന് തയ്യാറെടുപ്പ് നടത്താനും തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെബി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.
ഇന്ത്യന്‍ യൂണിയന്‍ മുസ് ലിം ലീഗ് ദേശീയ കമ്മിറ്റി ഡല്‍ഹിയില്‍ നിര്‍മിക്കുന്ന ഖാഇദെ മില്ലത്ത് സെന്ററിന്റെ ധന സമാഹരണ കാമ്പയിനില്‍ ചരിത്രദൗത്യം പൂര്‍ത്തീകരിച്ച് മാതൃകാപരമായി സംഘടനാ ഉത്തരവാദിത്വം നിറവേറ്റിയ മുസ് ലീഗ് വാര്‍ഡ് കമ്മിറ്റികള്‍ക്ക് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി വിതരണം ചെയ്തു. സംഘടന- സംഘാടനം- നേതൃത്വം എന്ന വിഷയത്തില്‍ സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം സംവദിച്ചു.
ഹമീദ് മാങ്ങാട്, ഹനീഫ ഹാജി കുന്നില്‍, അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, സോളാര്‍ കുഞ്ഞാമദ് ഹാജി, സിഎച്ച് അബ്ദുല്ല പരപ്പ, ഹാരിസ് തൊട്ടി, കാദര്‍ ഖാത്തിം, ബിഎം അബൂബക്കര്‍, മുഹമ്മദ് കുഞ്ഞി പെരുമ്പള, ഷെരീഫ് കൊടവഞ്ചി, കലാഭവന്‍ രാജു, അബ്ദുല്‍ ഖാദര്‍ കളനാട്, ടിഡി കബീര്‍ തെക്കില്‍, കെബിഎംഷെരീഫ്, എംഎച്ച് മുഹമ്മദ് കുഞ്ഞി, സിദ്ദീഖ് പള്ളിപ്പുഴ, മന്‍സൂര്‍ മല്ലത്ത്, കെപി സിറാജുദ്ദീന്‍ പള്ളങ്കോട്, മുഹമ്മദ് ക്കുട്ടി, ഹാജി അബ്ദുല്ല ഹുസൈന്‍, ബഷീര്‍ പള്ളങ്കോട്, ഹുസൈനാര്‍ തെക്കില്‍, എംകെ അബ്ദുല്‍ റഹിമാന്‍, ആയിഷ സഅദുല്ല, റൗഫ് ബായിക്കര പ്രസംഗിച്ചു.
Post a Comment
0 Comments