Type Here to Get Search Results !

Bottom Ad

ഗ്രാമീണ സര്‍വീസുകള്‍ക്ക് കെ.എസ്.ആര്‍.ടി.സി കുട്ടി ബസുകള്‍ വാങ്ങും; 2001ലെ പരീക്ഷണത്തിന് മന്ത്രി ഗണേഷ്‌കുമാര്‍


തിരുവനന്തപുരം: ഗ്രാമീണ സര്‍വീസുകള്‍ക്കായി കെ.എസ്.ആര്‍.ടി.സി കുട്ടി ബസ്സുകള്‍ വാങ്ങുമെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാര്‍. 2001ല്‍ കൊണ്ടുവന്ന പരീക്ഷണം വീണ്ടും ആവര്‍ത്തിക്കും. ദീര്‍ഘദൂര ഡ്രൈവര്‍മാര്‍ക്ക് എ.സി താമസ സൗകര്യമൊരുക്കുന്നതും പരിഗണനയിലുണ്ടെന്ന് ഗണേഷ്‌കുമാര്‍ മീഡിയവണിനോട് പറഞ്ഞു. കുട്ടി ബസ്സുകള്‍ക്ക് മൈലേജ് കൂടുതലാണ്. ടയറിനും വില കുറവാണ്. പല റൂട്ടുകളിലും വളരെ കുറഞ്ഞ യാത്രക്കാര്‍ മാത്രമാണുള്ളത്. ഗ്രാമീണ മേഖലയില്‍ ധാരാളം പുതിയ റോഡുകള്‍ വന്നിട്ടുണ്ട്. കുട്ടി ബസ്സുകള്‍ ആരംഭിച്ചാല്‍ വളരെ പ്രയോജനകരമാവുമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.<യൃ></ു>

Tags

Post a Comment

0 Comments

Top Post Ad

Below Post Ad