മലപ്പുറം: മഞ്ചേരി പന്തല്ലൂരിലെ തഹ്ദിലയുടെ ആത്‍മഹത്യയിൽ ഭർതൃപിതാവ് അറസ്റ്റിൽ. ഭർതൃപിതാവ് പന്തല്ലൂർ കിഴക്കുപറമ്പ് സ്വദേശി അബൂബക്കറാണ് അറസ്റ്റിലായത്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. അബൂബക്കർ യുവതിയെ ഉപദ്രവിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.
വ്യാഴാഴ്ച്ച രാത്രി 9 മണിയോടെയാണ് തഹ്‌ദിലയെ ഭർത്താവ് നിസാറിന്റെ പന്തല്ലൂരിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പത്ത് വർഷം മുമ്പായിരുന്നു തഹ്‍ദിലയുടേയും നിസാറിന്റെയും വിവാഹം. രണ്ടു വയസുള്ള പെൺകുട്ടി ഉൾപ്പെടെ നാലു മക്കളാണ് തഹ്‍ദിലക്കുള്ളത്.
ഭർതൃപിതാവിന്റെ ഉപദ്രവം മൂലമാണ് യുവതി ജീവനൊടുക്കിയതെന്ന് കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഭർതൃപിതാവ് അബുബക്കർ നിരന്തരം യുവതിയെ ഉപദ്രവിച്ചിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്. ഇക്കാര്യം വിദേശത്തുള്ള ഭർത്താവ് നിസാറിന് അറിയുമായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. തുടർന്നാണ് ഭർതൃപിതാവിനെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.
Post a Comment
0 Comments