Type Here to Get Search Results !

Bottom Ad

കോട്ടിക്കുളം മഖാം ഉറൂസും സ്വലാത്തു വാര്‍ഷികവും ഫെബ്രുവരി ഒന്നു മുതല്‍ എട്ടുവരെ


കാസര്‍കോട്: ചരിത്രപ്രസിദ്ധമായ കോട്ടിക്കുളം മഖാം ഉറൂസും സ്വലാത്തു വാര്‍ഷികവും ഫെബ്രുവരി ഒന്നു മുതല്‍ എട്ടുവരെയുള്ള തിയതികളിലായി നടക്കും. ഒന്നിന് വൈകിട്ട് നാലിന് ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ കാപ്പില്‍ മുഹമ്മദ് പാഷ ഹാജി പതാക ഉയര്‍ത്തും. വൈകിട്ട് ഏഴിന് ഉറൂസ് പരിപാടി സയ്യിദ് മുഹമ്മദ് ജിഫ്രിമുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ അസീസ് അഷ്‌റഫി പാണത്തൂര്‍ പ്രഭാഷണം നടത്തും.

2ന് നാലിന് വനിതാ ക്ലാസന് ഫാത്തിമ അബ്ദുല്ല വഫിയ്യ നേതൃത്വം നല്‍കും. 8.30ന് ബുര്‍ദ മജ്‌ലിസ്. മൂന്നിന് നാലു മണിക്ക് തിരിച്ചറി സെഷനില്‍ ഫിലിപ്പ് മമ്പാട് .എഎസ്‌ഐ, മഹേഷ് ചിത്രവര്‍ണം സംസാരിക്കും. 8.30ന് ഹാഫിള് മസ്ഊദ് സഖാഫി ഗുഡല്ലൂര്‍ പ്രഭാഷണംന ടത്തും. സയ്യിദ് സഫ്വാന്‍ തങ്ങള്‍ ഏഴിമല കൂട്ടപ്രര്‍ഥനയ്ക്ക് നേതൃത്വം നല്‍കും.

നാലിന് വൈകിട്ട് 10ന് മെഡിക്കല്‍ ക്യാമ്പ്. നാലിന് മഹല്ല് ശാക്തീകരണ ക്ലാസ്. രാത്രി ഏഴിന് ഖുര്‍ആന്‍ ക്ലാസിന് ഉബൈദുള്ള നദ്വി, 8.30ന് ലുഖമാനുല്‍ ഹക്കീം സഖാഫി പുല്ലാര പ്രഭാഷണം നടത്തും. ഡോ. ശിഹാബുദ്ദീന്‍ അഹ്ദല്‍ അല്‍ ഹാഷിമി മുത്തനൂര്‍ തങ്ങള്‍ കൂട്ടപ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കും. അഞ്ചിന് 7ന് സാലിഹ് ഹുദവി തൂത പ്രഭാഷണം. ഒമ്പതിന് സൂഫി മദ്ഹ് ഗീത് നടക്കും. ആറിന് വൈകിട്ട് നാലിന് പ്രവാസി ഫാമിലി മീറ്റ്. വൈകിട്ട് 8.30ന് നൗഷാദ് ബാഖവി ചിറയിന്‍കീഴ് പ്രഭാഷണം നടത്തും. സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കൂട്ടപ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കും. ഏഴിന് 8.30ന് നവാസ് മന്നാനി പനവൂര്‍ പ്രഭാഷണം. സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ബുഖാരി പ്രാര്‍ഥന നടത്തും. എട്ടിന് രാവിലെ 10ന് സലാത്ത് മജ്‌ലിസും കൂട്ടപ്രാര്‍ഥനയും. തുടര്‍ന്ന് അന്നദാനം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad