എന്‍ഡിഎ സംസ്ഥാന ചെയര്‍മാന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന എന്‍ഡിഎ കേരള പദയാത്ര കാസര്‍ഗോഡ് നിന്നും ഇന്ന് ആരംഭിക്കും. വൈകുന്നേരം മൂന്നിന് താളിപ്പടുപ്പ് മൈതാനത്ത് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ പദയാത്ര ഉദ്ഘാടനം ചെയ്യും.
രാവിലെ മധൂര്‍ ക്ഷേത്ര ദര്‍ശനത്തോടെയാണ് കെ.സുരേന്ദ്രന്റെ കാസര്‍ഗോഡ് ജില്ലയിലെ പരിപാടികള്‍ തുടങ്ങുക. രാവിലെ 9ന്് വാര്‍ത്താസമ്മേളനം. രാവിലെ 10.30 ന് കുമ്പളയില്‍ നടക്കുന്ന വിവിധ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളുടെ യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. 12ന് ജീവാസ് മാനസ ഓഡിറ്റോറിയത്തില്‍ കാസര്‍ഗോഡ് ലോക്‌സഭ മണ്ഡലത്തിലെ മത-സാമുദായിക-സാംസ്‌കാരിക നേതാക്കളുടെ സ്‌നേഹസംഗമം പരിപാടിയിലും അദ്ദേഹം സംസാരിക്കും. 29ന് കണ്ണൂരിലും 30ന് വയനാട്ടിലും 31ന് വടകരയിലും പദയാത്ര കടന്നു പോകും.
Post a Comment
0 Comments