കഴക്കൂട്ടം: തിരുവനന്തപുരത്ത് മദ്യലഹരിയില്‍ ജ്യൂസ് കടയില്‍ അക്രമം നടത്തിയ സിപിഎം നേതാവുള്‍പ്പെടെ നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ശ്രീകാര്യം സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ശ്രീകാര്യം ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി സെക്രട്ടറി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കഴക്കൂട്ടം പൊലീസാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
കാര്യവട്ടത്തെ ജ്യൂസ് കടയിലാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷഹീന്‍, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി മനുകൃഷ്ണന്‍, നിധിന്‍, ജോഷി ജോണ്‍ എന്നിവര്‍ അക്രമം നടത്തിയതായി പരാതിയുള്ളത്. കഴിഞ്ഞ ദിവസം രാത്രി 11ന് ആയിരുന്നു സംഭവം നടന്നത്. മദ്യ ലഹരിയില്‍ കടയിലെത്തിയ പ്രതികള്‍ ജ്യൂസ് ലഭിക്കാന്‍ വൈകിയെന്ന് ആരോപിച്ച് ജീവനക്കാരനുമായി തര്‍ക്കത്തിലായി. പിന്നാലെ കടയുടമയുമായും തര്‍ക്കത്തിലേര്‍പ്പെട്ടു. തര്‍ക്കം കൈയ്യാങ്കളിക്ക് വഴിമാറിയതോടെ തങ്ങള്‍ സിപിഎമ്മുകാരാണ് കാണിച്ചു തരാം എന്ന് ഭീഷണി മുഴക്കുകയും ചെയ്തു. വിവരം അറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ കഴക്കൂട്ടം എസ്ഐ മിഥുനെ അക്രമി സംഘം പിടിച്ചുതള്ളിയതായും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും പൊലീസ് പറയുന്നു.
Post a Comment
0 Comments