Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് നാളെ മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധി


തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി 27ന് മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു മൂന്നാംഘട്ട ക്ലസ്റ്റര്‍ യോഗങ്ങള്‍ നടക്കുന്നതിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ക്ലസ്റ്റര്‍ യോഗം നടക്കുന്ന ദിവസം ഒന്നു മുതല്‍ 10വരെയുള്ള ക്ലാസ്സുകള്‍ക്ക് അവധിയായിരിക്കും. ഇക്കാര്യത്തില്‍ ആവശ്യമായ അറിയിപ്പുകള്‍ ജില്ലാ /വിദ്യാഭ്യാസ ജില്ലാ/ ഉപ ജില്ലാ/ സ്‌കൂള്‍ തലത്തില്‍ നല്‍കേണ്ടതാണ്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ നിന്നായി എല്‍ പി തലത്തില്‍ 51,515 അധ്യാപകരും യുപിതലത്തില്‍ 40,036 അധ്യാപകരും ഹൈസ്‌കൂള്‍ തലത്തില്‍ 42,989 അധ്യാപകരും ആണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad