Type Here to Get Search Results !

Bottom Ad

പിടികൊടുക്കാതെ കെജ്രിവാൾ; മദ്യനയ അഴിമതി കേസിൽ നൽകിയ നാലാമത്തെ സമൻസും അവഗണിച്ചു


ദേശീയം(www.evisionnews.in) ഡൽഹി മദ്യനയ അഴിമതി കേസിൽ ഇഡി നൽകിയ നാലാമത്തെ സമൻസും അവഗണിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ചോദ്യം ചെയ്യലിനായി ഇന്ന് 12 മണിക്ക് ഹാജരാക്കാൻ ആയിരുന്നു ഇഡിയുടെ നിർദ്ദേശം. സമൻസിനെ തീർത്തും അവഗണിച്ച് ഡൽഹി സർക്കാറിന്റെ പരിപാടിയിൽ പങ്കെടുക്കുകയും അതിന് ശേഷം ഗോവയിലേക്ക് തിരിക്കാനും ആണ് കെജ്രിവാളിന്റെ തീരുമാനം.

ഉച്ചയോടെ നടന്ന ഡൽഹി സർക്കാരിന്റെ പരിപാടിയിൽ പങ്കെടുത്ത കെജ്രിവാൾ ഗോവയിലേക്ക് തിരിക്കും.ലോകസഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ തയ്യാറെടുപ്പുകൾ പരിശോധിക്കാനാണ് ഗോവയിലേക്കുള്ള മുഖ്യമന്ത്രിയുടെ യാത്ര. തന്നെ അറസ്റ്റ് ചെയ്യാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad