പറ്റ്‌ന: ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ചെയ്യുന്നത് വിലക്കിയ ഭര്‍ത്താവിനെ യുവതി കൊലപ്പെടുത്തി. ബിഹാറിലെ ബെഗുസാരായിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മഹേശ്വര്‍ കുമാര്‍ റേയാണ് കൊല്ലപ്പെട്ടത്. ഭാര്യ റാണി കുമാരിയെ പൊലീസ് അറസ്റ്റു ചെയ്തു. ഖോഡബന്ദ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ഫഫൗട്ട് ഗ്രാമത്തില്‍ ഞായറാഴ്ച രാതി 9മണിയോടെയാണ് സംഭവം.
സമസ്തിപൂര്‍ ജില്ലയിലെ നര്‍ഹാന്‍ ഗ്രാമവാസിയാണ് മഹേശ്വര്‍. കൊല്‍ക്കത്തയില്‍ കൂലിപ്പണി ചെയ്തിരുന്ന മഹേശ്വര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. റാണി കുമാരി ഇന്‍സ്റ്റഗ്രാമില്‍ പതിവായി വീഡിയോകള്‍ ചെയ്തിരുന്നു. മഹേശ്വര്‍ പലതവണ ഇതിനെ എതിര്‍ത്തിരുന്നു. ഫാഫൗട്ട് ഗ്രാമത്തില്‍ നിന്നുള്ള റാണി കുമാരി ഏകദേശം 6-7 വര്‍ഷം മുമ്പാണ് മഹേശ്വറിനെ വിവാഹം കഴിച്ചത്. ഭാര്യയുടെ വീട്ടിലായിരുന്നു മഹേശ്വര്‍ താമസിച്ചിരുന്നത്. സംഭവ ദിവസം ഇന്‍സ്റ്റാഗ്രാം റീലുകളെ ചൊല്ലി ഇയാളും ഭാര്യയും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് യുവതിയും വീട്ടുകാരും ചേര്‍ന്ന് മഹേശ്വറിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.
രാത്രി കൊല്‍ക്കത്തയില്‍ നിന്ന് മഹേശ്വറിന്റെ സഹോദരന്‍ വിളിച്ചപ്പോള്‍ മറ്റാരോ ഫോണ്‍ അറ്റന്‍ഡ് ചെയ്യുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.സഹോദരനും പിതാവും സ്ഥലത്തെത്തിയപ്പോള്‍ മഹേശ്വറിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി.മൃതദേഹം പോസ്റ്റമോര്‍ട്ടത്തിന് അയക്കുകയും ചെയ്തു. മഹേശ്വറിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ റാണിയെ പൊലീസ് അറസ്റ്റ് ചെയ്തു. മഹേശ്വര്‍ കൊല്‍ക്കത്തയിലേക്ക് മടങ്ങാനിരിക്കെയാണ് കൊലപാതകം.
Post a Comment
0 Comments