മേൽപറമ്പ്:: വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ എന്ന പ്രമേയവുമായി 21ന് കോഴിക്കോട് നടക്കുന്ന മഹാറാലിയുടെ പ്രചാരണാര്‍ഥം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളുടെ നേതൃയാത്ര നിയോജക മണ്ഡലം പര്യടനം ഉദുമ മണ്ഡലത്തില്‍ ആവേശമായി. കേരളത്തിലെ യുവജന രാഷ്ട്രീയ ചരിത്രത്തില്‍ നാഴികക്കല്ലായി മാറുന്ന മഹാറാലിയില്‍ മണ്ഡലത്തില്‍ നിന്നും ആയിരത്തോളം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു.
നേതൃയാത്രയ്ക്ക് ഉദുമ മണ്ഡലം കമ്മിറ്റി മേല്‍പ്പറമ്പ് ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ഓഫീസില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പ്രസിഡന്റ്് റഊഫ് ബായിക്കുര അധ്യക്ഷന്‍ വഹിച്ചു. സംസ്ഥാന ട്രഷറര്‍ ഇസ്മയില്‍ വയനാട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ കെഎ മാഹിന്‍. അഷ്‌റഫ് എടനീര്‍, ടിപിഎം ജിഷാന്‍, സി.കെ മുഹമ്മദലി, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടിഡി കബീര്‍, ജില്ലാ പ്രസിഡന്റ്് അസീസ് കൊളത്തൂര്‍, ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, ട്രഷറര്‍ എംബി ഷാനവാസ്, വൈസ് പ്രസിഡന്റ്് ഹാരിസ് തായല്‍, മുസ്ലിം ലീഗ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി കെബി മുഹമ്മദ് കുഞ്ഞി, ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ കളനാട്, പ്രവാസി ലീഗ് മണ്ഡലം ജന സെക്രട്ടറി അഹമ്മദലി മൂടാമ്പയല്‍,അജ്മല്‍ തളങ്കര, ദാവൂദ് പള്ളിപ്പുഴ, ഷംസീര്‍ മൂലടുക്കം, മൊയ്തു തൈര, സലാം മണിമൂല, ബി.കെ മുഹമ്മദ് ഷാ, അബൂബക്കര്‍ കാടാങ്കോട്, ഷഫീഖ് മൈക്കുഴി, നൂര്‍ മുഹമ്മദ് പള്ളിപ്പുഴ, സിറാജ് മഠം, നഷാത്ത് പരവനടുക്കം, തന്‍സീര്‍ കണിയമ്പാടി, സലാം മാങ്ങാട്, അല്‍ത്താഫ് പൊവ്വല്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍ സ്വാഗതവും സെക്രട്ടറി സുലുവാന്‍ ചെമ്മനാട് നന്ദിയും പറഞ്ഞു.
Post a Comment
0 Comments