ചീമേനി: സുഹൃത്തുക്കള്‍ക്കൊപ്പം ഇരുചക്രവാഹനത്തില്‍ വിനോദയാത്ര പോവുകയായിരുന്ന പതിനാലംഗ സംഘത്തിലെ വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു. കാഞ്ഞങ്ങാട് പുതിയ വളപ്പ് സ്വദേശി സുരേശന്‍- ജ്യോതി ദമ്പതികളുടെ മകന്‍ ശ്രാവണ്‍ (19) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് പൈരടുക്കത്തെ അവിട്ടത്തില്‍ പി. മണികണ്ഠന്റെ മകന്‍ എം.വി ആദിത്യന് (19) പരിക്കേറ്റു. ശനിയാഴ്ച പുലര്‍ചെ 4.30 മണിയോടെ ചീമേനി കനിയാന്തോലിലാണ് അപകടം.
നിയന്ത്രണംവിട്ട ബൈക്ക് റോഡില്‍ തെന്നിമറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കൂട്ടുകാര്‍ ഉടന്‍ ചെറുവത്തൂരിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. നിലഗുരുതരമായതിനെ തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ശ്രാവണിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ശ്രാവണ്‍ ഹെല്‍മറ്റ് ധരിച്ചിരുന്നുവെങ്കിലും റോഡിലേക്ക് തലയിടിച്ച് വീണതോടെ ഹെല്‍മറ്റ് തെറിച്ചുപോവുകയായിരുന്നുവെന്നാണ് വിവരം. കാഞ്ഞങ്ങാട് ശ്രീ ശങ്കരാചാര്യ ഇന്‍സ്റ്റിറ്റിയൂടിലെ അകൗണ്ടിംഗ് വിഭാഗം വിദ്യാര്‍ഥിയായിരുന്നു. ഏകസഹോദരി: ശ്രിയ.
Post a Comment
0 Comments