പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക് മൂന്നാമതും വിവാഹം കഴിച്ചു. പാക് നടി സന ജാവേദിനെയാണ് താരം വിവാഹം ചെയ്തത്. മാലിക്കും സനയും ഡേറ്റിംഗിലാണെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങള്‍ മാലിക് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
ആയിഷ സിദ്ദിഖിയായിരുന്നു താരത്തിന്‍റെ ആദ്യ ഭാര്യ. പിന്നീട് പ്രശസ്ത ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയെ മാലിക് വിവാഹം കഴിച്ചിരുന്നു. അത് മാലികിന്‍റെ രണ്ടാം വിവാഹമായിരുന്നു. ഇരുവരും തമ്മില്‍ വേര്‍പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മാലിക് വീണ്ടും വിവാഹിതനായത്.
2010ല്‍ ഹൈദരാബാദിലായിരുന്നു മാലിക്ക്-സാനിയ വിവാഹം. 2018-ല്‍ ഇരുവര്‍ക്കും ഒരു മകന്‍ ജനിച്ചു. തുടര്‍ന്ന് 2022-ലാണ് ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്നും വിവാഹമോചനത്തിന്റെ വക്കിലാണെന്നുമുള്ള അഭ്യൂഹങ്ങള്‍ പരന്നത്. എന്നാല്‍, ഇക്കാര്യം ഇരുവരും നിഷേധിച്ചിരുന്നു.
Post a Comment
0 Comments