കൊല്ലം: കൊല്ലത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മാധ്യമങ്ങള്‍ ബിരിയാണിയുടെ പിറകെ നടക്കേണ്ടതില്ലെന്നു പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കലോത്സവത്തില്‍ മത്സരങ്ങള്‍ നടക്കുന്നുണ്ടോയെന്നും പങ്കെടുക്കാന്‍ വരുന്ന കുട്ടികള്‍ക്കു സൗകര്യങ്ങളുണ്ടോയെന്നും മാത്രം മാധ്യമങ്ങള്‍ അന്വേഷിച്ചാല്‍ മതി. സ്‌കൂള്‍ കലോത്സവത്തിലെ ഭക്ഷണം സംബന്ധിച്ച് അനാവശ്യ വിവാദം വേണ്ട. കലോത്സവ ഭക്ഷണം സംബന്ധിച്ചു കഴിഞ്ഞ വര്‍ഷം നടന്നതു ചര്‍ച്ചമാത്രമാണ്. ബോധപൂര്‍വം ആരും വിവാദം ഉണ്ടാക്കാതിരുന്നാല്‍ കൊല്ലത്തേത് ഏറ്റവും മികച്ച കലോത്സവമായി മാറുമെന്നും മന്ത്രി പറഞ്ഞു.
വരുംവര്‍ഷങ്ങളില്‍ നോണ്‍ വെജ് ഭക്ഷണം ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നു കഴിഞ്ഞ വര്‍ഷം കോഴിക്കോട്ടു നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനിടെ മന്ത്രി പറഞ്ഞിരുന്നു. ഇറച്ചിയും മീനും വിളമ്പാന്‍ കലോത്സവ മാന്വല്‍ പരിഷ്‌കരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇത് കൂടുതല്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുമെന്ന് വ്യക്തമായതോടെയാണ് ഇക്കുറിയും വെജ് ഭക്ഷണം മാത്രം ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
Post a Comment
0 Comments