കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറട്കറേറ്റിന്റെ സത്യവാങ്മൂലം. കരുവന്നൂരില്‍ സിപിഎമ്മിന് രഹസ്യ അക്കൌണ്ടുകളുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ വെളിപ്പെടുത്താത്ത നിക്ഷേപങ്ങളുണ്ടെന്ന് കണ്ടെത്തിയെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
25 വെളിപ്പെടുത്താത്ത അക്കൗണ്ടുകളില 1.73 കോടി രൂപയുടെ നിക്ഷേപമുണ്ട്. ഇതില്‍ 63.98 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപമാണ്. വായ്പ നല്‍കാന്‍ ഉന്നത സിപിഎം നേതാക്കളായ എസി മൊയ്തീന്‍, പി രാജീവ്, പാലൊളി മുഹമ്മദ് കുട്ടി എന്നിവര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും ഇഡി വ്യക്തമാക്കുന്നു.
കേസിലെ മാപ്പുസാക്ഷിയായ ടി ആര്‍ സുനില്‍ കുമാറിന്റേതാണ് മൊഴി. കരുവന്നൂര്‍ ബാങ്കില്‍ സിപിഐഎമ്മിന് അക്കൗണ്ടുണ്ട്. പാര്‍ട്ടി ലെവി, പാര്‍ട്ടി ഫണ്ട്, തെരഞ്ഞെടുപ്പ് ഫണ്ട് എന്നിവ ബാങ്കില്‍ നിക്ഷേപിച്ചുവെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
സിപിഎമ്മിന്റെ നിയമവിരുദ്ധ അകൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക മിനിറ്റ്‌സ് സൂക്ഷിച്ചിരന്നു. 100 കോടിയോളം രൂപയുടെ ഇടപാടാണ് ഈ അകൗണ്ടുകള്‍ വഴി നടന്നത്. ഈ തുക ഉപയോഗിച്ച് നേതാക്കള്‍ സ്വത്തുക്കള്‍ വാങ്ങിയതായും ഇഡി പറഞ്ഞു. പിടിക്കപ്പെടാതിരിക്കാന്‍ ചില അകൗണ്ടുകള്‍ പിന്നീട് ക്ലോസ് ചെയ്തു. ഈ അകൗണ്ടുകളിലെ ഇടപാടുകള്‍ ഇതുവരേ ഓഡിറ്റിന് വിധേയമാക്കിയിട്ടില്ലെന്നും ഇഡി വ്യക്തമാക്കി.
Post a Comment
0 Comments