ദളിത് യുവതിയെ പീഡിപ്പിച്ച ശേഷം കൊന്നു കെട്ടിത്തൂക്കി.ഉത്തർ പ്രദേശിലെ ആഗ്രയിലാണ് സംഭവം. 25കാരിയായ ദളിത് യുവതിയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 27കാരനായ പൊലീസ് കോണ്‍സറ്റബിൾ രാഘവേന്ദ്ര സിംഗിന്റെ വാടകമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെടുത്തത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതോടെ പൊലീസുകാരനെ അറസ്റ്റ് ചെയ്തു.
ഡിസംബർ 29നായിരുന്നു ആഗ്രയിൽ നിയമിതനായ പൊലീസ് കോൺസ്റ്റബിൾ രാഘവേന്ദ്ര സിങ്ങിന്റെ വാടക വീട്ടിൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെടുത്തത്.കെട്ടിതൂക്കിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.കൊല്ലപ്പെട്ട പെണ്‍കുട്ടിയും പൊലീസുകാരനും നേരത്തേ മുതൽ പരിചയമുണ്ട്. സംഭവം നടക്കുന്നതിന് ഒരു ദിവസം മുൻപ് വരെ യുവതി കോൺസ്റ്റബളിന്റെ വാടക മുറിയിൽ എത്തിയിരുന്നതായി പറയുന്നുണ്ട്.
Post a Comment
0 Comments