Type Here to Get Search Results !

Bottom Ad

സിവില്‍ പൊലീസ് ഓഫീസറെ ആശുപത്രി വളപ്പിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി


കാസര്‍കോട്: സിവില്‍ പൊലീസ് ഓഫീസറെ ആശുപത്രി വളപ്പിനകത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് എ.ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ ആലപ്പുഴ സ്വദേശി സുധീഷ് (40) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ കാസര്‍കോട് കറന്തക്കാട് ഉമാ നഴ്സിങ് ഹോമിന്റെ വളപ്പിലാണ് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. പൊലീസ് നായയും വിരലടയാള വിദഗ്ധരും എത്തിയിട്ടുണ്ട്. അമിതമായി മദ്യം കഴിച്ചതായിരിക്കാം മരണകാരണമെന്ന് സംശയിക്കുന്നു. മരണത്തില്‍ സംശയകരമായ മറ്റെന്തെങ്കിലും കാര്യം ഉണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad