ഇരുചക്ര വാഹനങ്ങളിലെ അഭ്യാസ പ്രകടനങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത് പതിവാണ്. ഇരുചക്ര വാഹനത്തിലെ കമിതാക്കളുടെ സ്‌നേഹപ്രകടനമാണ് ഒടുവിലായി പ്രചരിക്കുന്ന വീഡിയോ. മുംബൈ ബാന്ദ്ര റിക്ലമേഷന്‍ പ്രദേശത്ത് നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
ഓടിക്കൊണ്ടിരിക്കുന്ന ഇരുചക്ര വാഹനത്തില്‍ പുതപ്പ് മൂടി ആലിംഗനം ചെയ്യുന്ന വീഡിയോയെ പ്രതികൂലിച്ച് നിരവധി കമന്റുകളും അഭിപ്രായങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വീഡിയോ കാണാത്തവര്‍ ഇരുചക്ര വാഹനത്തില്‍ പുതപ്പ് മൂടി ആലിംഗനം ചെയ്യുന്നതില്‍ എന്താണ് തെറ്റെന്ന് ചോദിക്കരുത്.
ഹെല്‍മെറ്റ് പോലും ധരിക്കാതെയുള്ള യുവാക്കളുടെ അഭ്യാസപ്രകടനമാണ് വീഡിയോയിലുള്ളത്. റൈഡര്‍ക്ക് അഭിമുഖമായാണ് പിന്നില്‍ ഇരിക്കേണ്ട യുവതി വാഹനത്തില്‍ ഇരിക്കുന്നത്. ഇതുവഴി കടന്നുപോയ മറ്റൊരു യാത്രക്കാരനാണ് വീഡിയോ പകര്‍ത്തിയത്. വീഡിയോ വൈറലായതിന് പിന്നാലെ യുവാക്കളെ കണ്ടെത്തി നടപടി സ്വീകരിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.
Post a Comment
0 Comments