ചെര്‍ക്കള: നേരിന്റെ വാഹകരാകാം എന്ന പ്രമേയത്തില്‍ എസ്‌കെഎസ്എസ്എഫ് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച വാര്‍ഷിക കൗണ്‍സില്‍ മീറ്റ് എസ്‌വൈഎസ് മേഖല സെക്രട്ടറി സി.എം മൊയ്തു മൗലവി ഉദ്ഘാടനം ചെയ്തു. സമുദായത്തില്‍ ഭിന്നതയുണ്ടാക്കുന്ന ഒരു പ്രവര്‍ത്തനങ്ങള്‍ക്കും പ്രവര്‍ത്തകന്മാര്‍ കൂട്ടുനില്‍ക്കരുത് എന്ന് ഉദ്ഘാടന പ്രഭാഷകന്‍ സൂചിപ്പിച്ചു. ജമാല്‍ ദാരിമി അധ്യക്ഷത വഹിച്ചു. വാര്‍ഷിക റിപ്പോര്‍ട്ട് മേഖലാ പ്രസിഡന്റ്് അബ്ദുല്ല ടി.എന്‍ മൂല അവതരിപ്പിച്ചു. സംഘാടനം എന്ന വിഷയത്തില്‍ ലത്തീഫ് കൊല്ലമ്പാടി പ്രമേയ പ്രഭാഷണം നടത്തി.
എസ്.ഇ.എ ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി റഹൂഫ് ബായിക്കര, ഖാദര്‍ ആലൂര്‍, ജലാലുദ്ദീന്‍ തങ്ങള്‍, സൈഫുദ്ദീന്‍ തങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു. യൂസുഫ് ദാഈ ദാരിമി സ്വാഗതവും ഖാദര്‍ വാഫി നന്ദിയും പറഞ്ഞു. റിട്ടേണിംഗ് ഓഫീസര്‍ സുഹൈര്‍ അസ്ഹരി തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.
ഭാരവാഹികള്‍. യൂസുഫ് ദാഈ ദാരിമി ചെര്‍ക്കള (പ്രസി),അബ്ദുല്‍ ഖാദര്‍ വാഫി (ജന. സെക്ര), അബ്ദുല്‍ ഖാദര്‍ കോപ്പ (ട്രഷ), ഹസീബ് ഹുദവി ചെര്‍ക്കള (വര്‍ക്കിംഗ് സെക്ര), താഹിര്‍ തങ്ങള്‍ മാസ്തിക്കുണ്ട്, ജലാലുദ്ദീന്‍ തങ്ങള്‍ ആലൂര്‍, അസ്ലം റഹ്മത്ത് നഗര്‍ (വൈസ് പ്രസി), ആബിദ് പൊടിപ്പളം, സിദ്ദീഖ് അര്‍ഷദി, സിനാന്‍ സി.ബി ചെങ്കള (ജോ. സെക്ര).
Post a Comment
0 Comments