കാസര്‍കോട്: ജില്ലയില്‍ റിപ്പബ്ലിക് ദിന പരേഡില്‍ രാവിലെ ഒമ്പതിന് ഉന്നതവിദ്യാഭ്യാസ സാമൂഹിക നീതി മന്ത്രി ആര്‍. ബിന്ദു പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. സമൂഹത്തില്‍ അരിക്കുവല്‍ക്കരിക്കപ്പെട്ടവരെ മുന്‍ നിരയിലെത്തിക്കാന്‍ മുന്‍ഗണന നല്‍കുമെന്ന് മന്ത്രി റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു. ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍, ജില്ലാ പൊലീസ് മേധാവി പി ബിജോയ് എന്നിവരും സല്യൂട്ട് സ്വീകരിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, എം എല്‍ എമാരായ എകെഎം അഷറഫ്, എന്‍ എ നെല്ലിക്കുന്ന്, സി എച്ച് കുഞ്ഞമ്പു, ഇ ചന്ദ്രശേഖരന്‍, എം രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ എന്നിവര്‍ വിശിഷ്ട അതിഥികളായിരുന്നു. എ ഡി എം കെ നവീന്‍ ബാബു, അസി കലക്ടര്‍ ദിലീപ് കൈനിക്കര തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലാ ആസ്ഥാനത്ത് വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ വര്‍ണ്ണാഭമായ ആഘോഷ പരിപാടികള്‍ നടന്നു. പരേഡില്‍ 20 പ്ലാറ്റൂണുകള്‍ അണിനിരന്നു. ജില്ലാ സായുധ പോലീസ്, ലോക്കല്‍ പോലീസ്, വനിത പൊലീസ്, എക്സൈസ്, സീനിയര്‍ ഡിവിഷന്‍, എന്‍.സി.സി കാസര്‍കോട് ഗവണ്‍മെന്റ് കോളേജ്, സീനിയര്‍ ഡിവിഷന്‍ എന്‍.സി.സി നെഹ്രു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് കാഞ്ഞങ്ങാട്, ബാന്റ് സെറ്റ് ജവഹര്‍ നവോദയ വിദ്യാലയ പെരിയ, ബാന്റ് സെറ്റ് ജയ്മാത സീനിയര്‍ സെക്കന്ററി സ്‌കൂള്‍ ഉളിയത്തടുക്ക, തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ നായന്‍മാര്‍മൂല, ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഫോള്‍ ഗേള്‍സ്, ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പെരിയ, വി.പി.പി.എം കെ.പി.എസ്.ജി.എച്ച്.എച്ച്.എസ് തൃക്കരിപ്പൂര്‍ എന്നീ വിദ്യാലയങ്ങളിലെ സ്റ്റുഡന്റ് പോലീസ്, പെരിയ ജവഹര്‍നവോദയ വിദ്യാലയം ജൂനിയര്‍ എന്‍.സി.സി, ജയ്മാതാ സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ ഉളിയത്തടുക്ക സ്‌കൗട്ട് ആന്റ് ഗൈഡ്, ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കാഞ്ഞങ്ങാട്, ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചായ്യോത്ത്, രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ നീലേശ്വരം, ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചെമ്മനാട് എന്നീ വിദ്യാലയങ്ങളിലെ എന്‍.സി.സി, ടീം കേരള ജില്ലാ യുവജന കേന്ദ്രം കാസര്‍കോട് എന്നിവ പരേഡിന്റെ ഭാഗമായി. പരേഡിന് ശേഷം എം.സി.ആര്‍.സി പെരിയ ജില്ലാ ഭരണകൂടത്തിന്റെ ഐലീഡ് പദ്ധതിയുമായി ചേര്‍ന്ന് ടാബ്ലോയും അവതരിപ്പിച്ചു. കുമ്പള കോഹിന്നൂര്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഡിസ്പ്ലേയും നടന്നു.
Post a Comment
0 Comments