ചട്ടഞ്ചാല്‍: വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ എന്ന പ്രമേയവുമായി ജനുവരി 21 കോഴിക്കോട് നടക്കുന്ന മഹാറാലിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ പ്രസിഡന്റ്് റഊഫ് ബായിക്കരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദുമ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് നേതൃയോഗം തീരുമാനിച്ചു.റാലിയുടെ പ്രചാരണാര്‍ഥം സംസ്ഥാന ഭാരവാഹികളുടെ നേതൃയാത്ര മണ്ഡലം തലപര്യടത്തിന് പതിനഞ്ചിന് രണ്ടു മണിക്ക് മേല്‍പറമ്പ് ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസില്‍ സ്വീകരണം നല്‍കും.
മുസ്ലിം ലിഗ്, പോഷക സംഘടന നിയോജക മണ്ഡലം, പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍, മേല്‍ക്കമ്മിറ്റി ഭാരവാഹികള്‍, മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രവര്‍ത്തക സമിതി അംഗങ്ങള്‍, പഞ്ചായത്ത് പ്രസിഡന്റ്്, ജനറല്‍ സെക്രട്ടറിമാര്‍ സംബന്ധിക്കും. റാലിയുടെ പ്രചാരണാര്‍ഥം പഞ്ചായത്ത് കമ്മിറ്റികള്‍ ശാഖാതല പര്യടനം നടത്തും. റാലിയിലേക്ക് പ്രവര്‍ത്തകരെ എത്തിക്കാന്‍ പ്രത്യേക വാഹനങ്ങള്‍ ഏര്‍പ്പാടു ചെയ്യാന്‍ കീഴ്ഘടങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍, സുലുവാന്‍ ചെമ്മനാട്, മൊയ്തു തൈര, സലാം മാണിമൂല സംബന്ധിച്ചു.
Post a Comment
0 Comments