കാസര്‍കോട്: കാസര്‍കോട് സ്വദേശിയായ യുവാവ് ബംഗളൂരുവില്‍ ഹൃദയാഘാതം മൂലം മരിച്ചു. അഡൂര്‍ സ്വദേശിയും ബന്തിയോട് മുട്ടത്ത് താമസക്കാരനുമായ മുഹമ്മദ് നിസാര്‍ (42) ആണ് മരിച്ചത്. ബംഗളൂരുവില്‍ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടത്.ഹസൈനാറിന്റെയും പരേതയായ അസ്മയുടേയും മകനാണ്. ഭാര്യ: ഷഫീഖ. മക്കള്‍: അനീഷ, അമാനു. സഹോദങ്ങള്‍: ആസിഫ്, കുബ്‌റ, ആയിഷ.
ഇന്ന് വൈകിട്ട് ഏഴ് മണിയോടെ മയ്യത്ത് ബന്തിയോട്ടെ വീട്ടിലെത്തിച്ചതിന് ശേഷംബായാര്‍ കൊന്നങ്കുളം ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.
Post a Comment
0 Comments