Type Here to Get Search Results !

Bottom Ad

കുണിയയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് മരണം; 5 പേര്‍ക്ക് പരിക്ക്


കാഞ്ഞങ്ങാട് (www.evisionnews.in): കുണിയക്ക് സമീപം ദേശീയപാതയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. റിട്ട.സി.പി.സി.ആര്‍.ഐ ജീവനക്കാരനും തലക്ലായി സ്വദേശിയുമായ എ.നാരായണന്‍ നായര്‍ (65), ബന്ധു ചട്ടഞ്ചാലിലെ ഗോപാലകൃഷ്ണന്‍ നായര്‍ (58) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ കുണിയ സ്‌കൂളിന് സമീപമായിരുന്നു അപകടം. സ്‌കൂട്ടറില്‍ ഇടിച്ച ശേഷം കാര്‍ ദേശീയപാത നിര്‍മ്മാണ സ്ഥലത്തെ കുഴിയിലേക്ക് വീഴുകയായിരുന്നു. സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്നു ഇരുവരും. കാര്‍ യാത്രക്കാരായ അഞ്ചുപേര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. പരേതരായ കുഞ്ഞിരാമന്‍ നായരുടെയും മാധവിയുടെയും മകനാണ് നാരായണന്‍ നായര്‍. ഭാര്യ രുഗ്മിണി. മക്കള്‍: അരുണ്‍, അഖില. സഹോദരങ്ങള്‍: കാര്‍ത്യായനിയമ്മ, മീനാക്ഷി, കുമാരന്‍ നായര്‍, കൃഷ്ണന്‍ നായര്‍. ഗോപാലകൃഷ്ണന്‍ നായര്‍ കര്‍ഷകനാണ്. നാരായണന്‍ നായരുടെയും രമണിയുടെയും മകനാണ്. ഭാര്യ: രമണി. മക്കള്‍: ലക്ഷ്മി, അമൃത, ധന്യ. സഹോദരങ്ങള്‍: ഹരീന്ദ്രന്‍, രുഗ്മിണി, രാധ, അംബുജാക്ഷി, തങ്കമണി.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad