Type Here to Get Search Results !

Bottom Ad

വാഹനങ്ങളുടെ പിഴയടക്കുന്നതിന് 90 ശതമാനം വരെ ഓഫര്‍


തെലങ്കാന: എ.ഐ കണ്ടെത്തിയ നിയമലംഘനങ്ങള്‍ക്കുള്ള നോട്ടീസ് നല്‍കുന്നതല്ലാതെ പിഴയൊടുക്കാന്‍ വാഹന ഉടമകള്‍ തയാറാകാതെ വന്നതോടെ ഓഫറുമായി ഇറങ്ങിയിരിക്കുകയാണ് ഒരു സംസ്ഥാനം. തീര്‍പ്പാക്കാത്ത രണ്ട് കോടി ട്രാഫിക് ചലാനുകള്‍ കെട്ടികിടന്നതിനെ തുടര്‍ന്നാണ് തെലങ്കാന സര്‍ക്കാര്‍ ഓഫറുമായി ഇറങ്ങിയത്. ചലാനുകള്‍ക്ക് കിഴിവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ചലാനുകളില്‍ 60 മുതല്‍ 90 ശതമാനം വരെ കിഴിവാണ് വാഗ്ദാനം ?ചെയ്തിരിക്കുന്നത്. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിക്ക് 26 മുതല്‍ ജനുവരി 10 വരെയാണ് സമയം നല്‍കിയിരിക്കുന്നത്. ഉത്തരവ് പ്രകാരം ഉന്തുവണ്ടി ഉടമകള്‍ക്ക് 90 ശതമാനം ഇളവ് നല്‍കും. അതായത് ചലാന്‍ തുകയുടെ 10 ശതമാനം മാത്രം അടച്ചാല്‍ പിഴ ഒഴിവാക്കപ്പെടും. ഇതെ ഓഫറാണ് ടി.എസ് ആര്‍.ടി.സി ഡ്രൈവര്‍മാര്‍ക്കും നല്‍കിയിരിക്കുന്നത്.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad