കാസര്‍കോട്: ഐ.ടി.ഐ ട്രൈനീസ് കൗണ്‍സിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എം.എസ്.എഫ് മുന്നണിക്ക് ചരിത്രവിജയം. കാസര്‍കോട് ഗവ. ഐ.ടി.ഐയില്‍ എം.എസ്.എഫ് മുന്നണി മുഴുവന്‍ സീറ്റുകളിലും വിജയിച്ചു. ഒറ്റയ്ക്ക് മത്സരിച്ച സീതാംഗോളി ഗവ. ഐ.ടി.ഐയില്‍ ആറില്‍ അഞ്ചുസീറ്റിലും എം.എസ്.എഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു.
കാമ്പസുകളില്‍ എസ്.എഫ്.ഐ നടത്തിക്കൊണ്ടിരിക്കുന്ന അക്രമ അരാജകത്വത്തിനെതിരെ വിദ്യാര്‍ഥി സമൂഹം നല്‍കിയ മുന്നറിയിപ്പാണ് ഈവിധിയിലൂടെ പ്രതിഫലിക്കുന്നതെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് താഹാ ചേരൂര്‍, ജനറല്‍ സെക്രട്ടറി സവാദ് അംഗഡിമുഗറും പറഞ്ഞു.
കാസര്‍കോട് ഐ.ടി.ഐ ട്രൈനീസ് കൗണ്‍സില്‍ അംഗങ്ങള്‍: ചെയര്‍മാന്‍- അഹമ്മദ് ഇജാസ് (എം.എസ്.എഫ്, ജനറല്‍ സെക്രട്ടറി- മണികണ്ഠന്‍ (കെ.എസ്.യു), ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി- ഫാത്തിമത്ത് ഹിഷാന (എം.എസ്.എഫ്), മാഗസിന്‍ എഡിറ്റര്‍- മുഹമ്മദ് സിനാന്‍ (എം.എസ്.എഫ്), കെ.എസ്.ഐ.ടി.സി- റാഹുല്‍ കെ ( കെ.എസ്.യു), ജനറല്‍ ക്യാപ്റ്റന്‍ സ്‌പോര്‍ട്‌സ്- മുഹമ്മദ് സുമൈസ് (എം.എസ്.എഫ്).
സീതാംഗോളി ഐ.ടി.ഐ ട്രൈനീസ് കൗണ്‍സില്‍ അംഗങ്ങള്‍: മുഹമ്മദ് നിസാമുദ്ദീന്‍ (ജന. സെക്ര), സൈനബത്ത് ഫര്‍സീന (കെ.എസ്.ഐ.ടി.സി), ആസിഫ് കരീം (ഫൈന്‍ ആര്‍ട്‌സ് സെക്ര), മെഹ്‌സീറ (മാഗസിന്‍ എഡിറ്റര്‍), മുഹമ്മദ് ജസീല്‍ (ജന. സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍).
Post a Comment
0 Comments