Type Here to Get Search Results !

Bottom Ad

ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ നാളെ


ഡല്‍ഹി: നാലു സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ നാളെ . രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നേയുള്ള അവസാന നിയമസഭാ തെരഞ്ഞെടുപ്പ് ആയതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഏറെ നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പ് ഫലം. ഛത്തീസ്ഗഡ് ,മധ്യപ്രദേശ് ,രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങളുടെ ഫലം നാളെ പുറത്തുവരും. ഛത്തീസ് ഗഡിലെ 20 ഇടത്തായിരുന്നു ആദ്യ വിധിയെഴുത്ത് . അവശേഷിച്ച 70 മണ്ഡലങ്ങളും മധ്യപ്രദേശിലെ 230 ഇടത്തും രണ്ടാം ഘട്ടത്തിലായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഗുര്‍മീത് സിങ് ശ്രീകരന്‍ പൂര്‍ ഒഴികെ 199 സീറ്റിലേക്ക് രാജസ്ഥാന്‍ വിധിയെഴുതി. തെക്കേ ഇന്ത്യയിലെ സംസ്ഥാനമായ തെലങ്കാന അന്തിമ ഘട്ടത്തിലാണ് ബൂത്തിലെത്തിയത്. ബി.ജെ.പിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടിയത് ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലായിരുന്നു . എന്നാല്‍ അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് മികച്ച പോരാട്ടം നല്‍കാനായി. 2018 ഇല്‍ ഉത്തരേന്ത്യയിലെ വലിയ മൂന്നു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ഭരണം പിടിച്ചിരുന്നു.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad