ജനുവരി 3ന് തൃശൂരിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിൽ മിനി പൂരം ഒരുക്കുമെന്ന് പാറമേക്കാവ് ദേവസ്വം. പ്രധാനമന്ത്രിയുടെ റോഡ് ഷോ സമയത്ത് പൂരമൊരുക്കാൻ സുരക്ഷാ അനുമതി തേടി. പൂരം പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയാണ് ലക്ഷ്യം. 15 ആനകളെ അണിനിരത്തി മിനി പൂരം നടത്താനാണ് ആലോചന.
ജനുവരി മൂന്നിന് തൃശൂരില്‍ എത്തുന്ന പ്രധാനമന്ത്രിയുടെ റോഡ് ഷോ നഗരത്തിലുണ്ട്. ഈ സമയത്ത് മിനി പൂരമൊരുക്കാനാണ് അനുമതി തേടിയത്. തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്രം ധനസഹായം പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ട്. നിലവില്‍ പൂരം പ്രദര്‍ശനത്തിന്റെ തറ വാടകയുമായി ബന്ധപ്പെട്ട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡുമായി തര്‍ക്കം നിലനില്‍ക്കുകയാണ്.
Post a Comment
0 Comments